Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൻകാർഡും -ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?; അറിയേണ്ട​തെല്ലാം

text_fields
bookmark_border
പാൻകാർഡും -ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?; അറിയേണ്ട​തെല്ലാം
cancel

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് നീട്ടിയിരിക്കുകയാണ്. ജൂൺ 30 വരെയൊണ് തീയതി നീട്ടിയിരിക്കുന്നത്. ചൊവ്വാഴ്ച ഇത് അഞ്ചാം തവണയാണ് പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടുന്നത്. ലിങ്കിങ്ങിനുള്ള തീയതി നീട്ടിയെങ്കിലും ഇരു കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് ആളുകൾക്ക് ഇപ്പോഴും സംശയം ബാക്കിയാണ്.

പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നാണ് പലർക്കും അറിയേണ്ടത്. ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി കേന്ദ്ര പ്രത്യക്ഷ നികുതിവകുപ്പ് നൽകിയിട്ടുണ്ട്. അവസാന തീയതിയായ ജൂൺ 30ന് മുമ്പ് പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാവുമെന്നാണ് കേന്ദ്രനികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. അത്തരം പാൻകാർഡുകൾക്ക് റീഫണ്ട് ലഭിക്കില്ല, പാൻകാർഡ് അസാധുവായിരുന്ന സമയത്ത് കൊടുക്കാത്ത റീഫണ്ടിന് പലിശ നൽകില്ല. ഇതിനൊടൊപ്പം ടി.ഡി.എസ്, ടി.സി.എസും ഉയർന്ന നിരക്കിലാവും അത്തരം നികുതിദായകരോട് ഈടാക്കുക.

നിശ്ചിത തീയതിക്കകം പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പി​ച്ചില്ലെങ്കിൽ പിഴയും നൽകേണ്ടി വരും. 1000 രൂപയായിരിക്കും പിഴ നൽകേണ്ടി വരിക. 1000 രൂപ പിഴയടച്ച് പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചാലും പാൻകാർഡ് വീണ്ടും പ്രവർത്തനക്ഷമമാകണമെങ്കിൽ ഒരു മാസം കഴിയണം.

അതേസമയം, മുഴുവൻ ഇന്ത്യക്കാരും പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. അസം, ജമ്മുകശ്മീർ, മേഘാലയ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ, എൻ.ആർ.ഐകൾ, കഴിഞ്ഞ വർഷം 80 വയസ് കഴിഞ്ഞവർ, ഇന്ത്യൻ പൗരൻമാരല്ലാത്തവർ എന്നിവർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. മറ്റെല്ലാവരും ജൂൺ 30നകം പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.

www.incometax.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ക്വി​ക് ലി​ങ്ക്സി​ന് കീ​ഴി​ലു​ള്ള ‘ലി​ങ്ക് ആ​ധാ​ർ സ്റ്റാ​റ്റ​സ്’ എ​ന്ന ഓ​പ്ഷ​നി​ൽ പോ​യി ആ​ധാ​റും പാ​നും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാകും. ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ബ​ന്ധി​പ്പി​ക്കാത്ത​വ​ർ​ക്ക് ‘ലി​ങ്ക് ആ​ധാ​ർ’ എ​ന്ന ഓ​പ്ഷ​നി​ൽ പ്ര​വേ​ശി​ച്ച് ഇ​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - PAN-Aadhaar linking deadline extended till June 30, 2023: CBDT
Next Story