Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമ്പദ്വ്യവസ്ഥ മോശം അവസ്ഥയിൽ നിന്നും കരകയറി; ആഘോഷിക്കാറായിട്ടില്ലെന്ന് ആർ.ബി.ഐ ഗവർണർ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മോശം കാലം കഴിഞ്ഞുവെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ഇനി സമ്പദ്വ്യവസ്ഥയിൽ പുരോഗതിയുണ്ടാകുമെന്നും സർക്കാറിന്റെ നിക്ഷേപങ്ങൾ ഇതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച വൻ മൂലധനനിക്ഷേപം സാമ്പത്തിക പ്രവർത്തനങ്ങളേയും നിക്ഷേപത്തേയും സ്വാധീനിക്കുമെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.
ഇനി ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വളർച്ച മാത്രമേ ഉണ്ടാകു. അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പദ്വ്യവസ്ഥ 10.5 ശതമാനം നിരക്കിൽ വളരും. അതേസമയം, പണപ്പെരുപ്പം വർധിച്ചതും കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
ഈ വർഷം 13 ലക്ഷം കോടി സർക്കാർ കടമെടുത്തിട്ടുണ്ട്. അടുത്ത വർഷം 12 ലക്ഷം കോടി കടമെടുക്കേണ്ടി വരും. ആർ.ബി.ഐയുടെ വിപണി ഇടപെടൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

