Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണ വിലയിൽ വീണ്ടും വർധനവ്

text_fields
bookmark_border
gold
cancel

കൊച്ചി: സ്വർണ വില ഗ്രാമിന് 55 രൂപ വർധിച്ച് 9130 രൂപയും പവന് 440 രൂപ വർധിച്ച് 73,040 രൂപയുമായി. രണ്ട് ദിവസത്തിനിടെ സ്വർണത്തിന് 850 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. നാലുദിവസത്തിനിടെ മാത്രം പവന് 3,000 രൂപ വർധിച്ചു.തുടർച്ചയായ മൂന്നാംദിവസമാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്.

അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിന്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.

ബുധനാഴ്ച ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. പവന്റെ വില പവന്റെ വില 400 രൂപ ഉയർന്ന് 72,600 രൂപയാവുകയും ചെയ്തു.

ചൈന വൻതോതിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്. ഈ വർഷം സ്വർണവില 4000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. അടുത്തു തന്നെ കേരളത്തിൽ സ്വർണവില പവന് 75,000 രൂപ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold price hike
Next Story