Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണവിലയിൽ നേരിയ കുറവ്
text_fieldsbookmark_border
കോഴിക്കോട്: സർവകാല റെക്കോഡിലെത്തിനിൽക്കുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7315 രൂപയുമായി.
കഴിഞ്ഞ രണ്ട് ദിവസമായി പവൻ വില 58,880 രൂപയിൽ തുടരുകയായിരുന്നു. സർവകാല റെക്കോഡാണ് ഈ വില. വൻകിട നിക്ഷേപകർ ലാഭം എടുക്കാൻ തുടങ്ങിയതാണ് ഇന്ന് നേരിയ തോതിലെങ്കിലും വില കുറയാനുള്ള കാരണം. ഒക്ടോബർ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ വില.
ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ നിലവിൽ ഒരു പവൻ വാങ്ങാൻ ജി.എസ്.ടിയും ഹാൾ മാർക്കിങ് ചാർജും ഉൾപ്പെടെ 64,000 രൂപക്കടുത്ത് നൽകണം. കഴിഞ്ഞവർഷം ഇതേദിവസം ഗ്രാമിന് 5680 രൂപയും പവന് 45,440 രൂപയും ആയിരുന്നു.
Next Story

