Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില ഇന്നും കുറഞ്ഞു

text_fields
bookmark_border
സ്വർണവില ഇന്നും കുറഞ്ഞു
cancel

കൊച്ചി: ​വെള്ളിയാഴ്ച ചരിത്രത്തി​​ലെ ഏറ്റവും ഉയർന്ന വില തൊട്ട സ്വർണം താഴോട്ട്. ശനിയാഴ്ചയും ഇന്നുമായി 80 രൂപ വീതമാണ് പവന് കുറഞ്ഞത്. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായില്ല.

ഇതോടെ ഇന്ന് പവന് 65,680 ​രൂപയും ഗ്രാമിന് 8,210 രൂപയുമായി. ശനിയാഴ്ച അന്താരാഷ്ട്ര സ്വർണ വില ട്രായ് ഔൺസിന് 3000 ഡോളർ എത്തിയിരുന്നു.

സർവകാല റെക്കോഡ് സൃഷ്ടിച്ച വെള്ളിയാഴ്ച ഗ്രാമിന് 110 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 8,230 രൂപയായിരുന്നു ഗ്രാം വില. പവന് 880 രൂപ കൂടി 65,840 രൂപയായിരുന്നു അ​ന്നത്തെ വില. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,500 രൂപയോളം നൽകേണ്ടിവരും.

18 കാരറ്റ് സ്വർണവില 6760 രൂപയായി. ഗ്രാമിന് 110 രൂപയാണ് വെള്ളി വില.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - gold price kerala
Next Story