Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെക്കോഡുകൾ പഴങ്കഥയാക്കി കുതിപ്പ് തുടർന്ന് സ്വർണവില; ഉച്ചക്ക് ശേഷം വീണ്ടും കൂടി

text_fields
bookmark_border
gold
cancel
Listen to this Article

കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. രാവിലെ റെക്കോഡിലെത്തിയ സ്വർണ വിലയിൽ ഉച്ചക്കു ശേഷം വീണ്ടും വർധനവ് രേഖ​പ്പെടുത്തി. ഉച്ചക്കു ശേഷം സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 10715 രൂപയായി. ഒരു പവൻ സ്വർണത്തിന് 85,720 രൂപയായി. പവൻ വില 86,000ൽ എത്താൻ ഇനി 280 രൂപയുടെ അകലം മാത്രം.

രാവിലെ ഒരു ഗ്രാം സ്വർണത്തിന് 85 രൂപ വർധിച്ച് പവൻ വില 85,360യിലെത്തിയിരുന്നു. ആഗോളവിപണിയിലും സ്വർണവില റെക്കോഡിലെത്തിയിരുന്നു. സെപ്​റ്റംബറിൽ മാത്രം ഗ്രാമിന്​ 1095 രൂപയും പവന്​ 8760 രൂപയുമാണ്​ വർധിച്ചത്​. സെപ്​റ്റംബർ ഒമ്പതിനാണ്​ പവൻ വില 80,000 കടന്നത്​.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ്​ വർധിച്ചതോടെ ആഗോള നിക്ഷേപകർ വൻതോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതാണ്​ വില കുതിച്ചുയരാൻ കാരണം. രാജ്യാന്തര വിപണിയിൽ വില വർധിക്കുന്ന പ്രവണത നിലനിൽക്കുന്നതിനാൽ ആഭ്യന്തര വിപണിയിൽ വരും ദിവസങ്ങളിലും വില കൂടുമെന്നാണ്​ സൂചന.

ഈ വർഷം ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതയാണ് സ്വർണ വില വർധിക്കാനുള്ള പ്രധാന കാരണം. വരുംദിവസങ്ങളിലും സ്വർണ വില ഉയരാനാണ് സാധ്യത.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold prices increased again
Next Story