Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവിലയിൽ വീണ്ടും വർധന

text_fields
bookmark_border
സ്വർണവിലയിൽ വീണ്ടും വർധന
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായത്. 9265 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വില 120 രൂപയും വർധിച്ചു. 74,120 രൂപയായാണ് വർധിച്ചത്.

ലോകവിപണിയിലും വ്യാഴാഴ്ച സ്വർണവില വർധിച്ചു. മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത സംഘർഷസാധ്യതയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്ന് 3,376.48 ഡോളറായി ഉയർന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്ക് 0.4 ശതമാനം ഉയർന്ന് 3,393.70 ഡോളറായി.

ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയിൽ 0.26 ശതമാനം നഷ്ടമുണ്ടായപ്പോൾ സെ​ൻസെക്സിൽ 0.27 ശതമാനം നഷ്ടമുണ്ടായത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ ഇത്തവണയും മാറ്റം വരുത്തിയില്ല.

പലിശനിരക്കുകൾ ഫെഡറൽ റിസർവ് കുറച്ചിരുന്നുവെങ്കിൽ അത് ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്താവുമായിരുന്നു. വരും ദിവസങ്ങളിൽ സ്വർണവിലയേയും ഫെഡറൽ റിസർവ് പലിശനിരക്ക് സ്വാധനീച്ചേക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Gold rate Hike in kerala
Next Story