സ്വർണവിലയിൽ നേരിയ ഇടിവ്, പവന് 160 രൂപ കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയിലും പവന് 1,05,160 രൂപയിലുമാണ് വെള്ളിയാഴ്ച രാവിലെ വിൽപ്പന നടക്കുന്നത്. 1,05,320 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. 18 കാരറ്റിനും 14 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 15 രൂപയും 9 കാരറ്റിന് അഞ്ച് രൂപയും കുറഞ്ഞ് 10805, 8415, 5430 എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് 292 രൂപക്കാണ് വിൽപ്പന പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാവിലെ പവന് 600 രൂപ കുറഞ്ഞപ്പോൾ, ഉച്ചതിരിഞ്ഞ് 320 രൂപ കൂടിയിരുന്നു.
ബുധനാഴ്ച രണ്ട് തവണ വില ഉയർന്നതോടെ സ്വർണത്തിന്‍റെ നിരക്ക് സർവകാല റെക്കോഡിലെത്തിയിരുന്നു. രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവൻ സ്വർണത്തിന്റെ വില 800 രൂപ വർധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ട്രോയ് ഔൺസിന് 4,600 ഡോളറിലാണ് നിലവിൽ വിൽപ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔൺസിന് 90.79 ഡോളറിലെത്തി. വില ഇനിയും ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. നിലവിൽ സമാധാന ശ്രമങ്ങൾക്കുള്ള നീക്കം ആരംഭിച്ചുവെന്ന റിപ്പോർച്ചിനു പിന്നാലെയാണ് വിലയിൽ നേരിയ കുറവ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സ്വർണവില ലക്ഷംരൂപ കടന്നത്.
ഈ മാസത്തെ സ്വർണവില
1- 99,040 (ഈ മാസത്തെ കുറഞ്ഞ നിരക്ക്)
2- 99,880
3- 99,600
4- 99,600
5- 1,00,760 (രാവിലെ), 1,01,080 (ഉച്ച)
5- 101360 (വൈകീട്ട്)
6- 1,01,800
7- 1,02,280 (രാവിലെ), 101400 (ഉച്ച)
8 1,01,200
9- 1,01,720 (രാവിലെ), 1,02,160 (ഉച്ച)
10- 1,03,000
11- 1,03,000
12- 1,04,240
13- 1,04,520
14- 1,05,320 (രാവിലെ), 1,05,600 (ഉച്ചക്ക്)
15- 1,05,000 (രാവിലെ), 1,05,320 (ഉച്ചക്ക്)
16- 1,05,160

