ഇന്ത്യയുടെ സാമ്പത്തിക വളർച്ച 1.9 ശതമാനമാകും
text_fieldsമുംബൈ: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അഞ്ച് ശതമാനത്തിൽ നിന്ന് നടപ്പുവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 1.9 ശതമാനമാകുമെന്ന് റേറ്റിങ് ഏജൻസിയായ ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർചിെൻറ മുന്നറിയിപ്പ്. 29 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. മഹാമാരിയുടെ സാമ്പത്തിക സ്വാധീനം വ്യക്തമാക്കുന്നതാവും വളർച്ച ഇടിവ്. മേയ് പകുതിവരെ ഭാഗിക ലോക്ഡൗൺ തുടരുമെന്ന കണക്കുകൂട്ടലിലാണിത്.
ലോക്ഡൗൺ മേയ് പകുതിക്കുശേഷവും തുടർന്നാൽ ജി.ഡി.പി വളർച്ച നെഗറ്റിവ് ആവുമെന്നാണ് സാമ്പത്തിക വിദഗ്ധനായ സുനിൽ കുമാർ സിൻഹ പറയുന്നത്. ഇക്കഴിഞ്ഞ മാർച്ച് 30ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1992ലാണ് രാജ്യത്തിെൻറ സാമ്പത്തിക വളർച്ച 1.1ലേക്ക് കൂപ്പുകുത്തിയത്.

