Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണം പവന് 1.10 ലക്ഷം കടന്നു; ഇന്ന് മൂന്നാം തവണയും കൂടി

text_fields
bookmark_border
Gold Rate
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് മൂന്നാം തവണയും കൂടി. പവൻ വില 1,10,000 കടന്നു. ഇന്ന് മൂന്നു തവണയാണ് വില ​പുതിയ റെക്കോഡിട്ടത്. ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ കൂടി 13,800 രൂപയും പവന് 1600 രൂപ വർധിച്ച് 1,10,400 രൂപയുമായി.

യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയരുന്നത്. സ്​പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,727.02 ഡോളറായാണ് വർധിച്ചത്. 48.49 ഡോളറാണ് ഇന്ന് കൂടിയത്. 1.04 ശതമാനമാണ് വർധന.

ഇന്ന് രാവിലെ രാവിലെ പവന് 760 രൂപ വർധിച്ച് 10,8,000 രൂപയായിരുന്നു വില. ഉച്ചക്ക് മുൻപേ 800 രൂപ കൂടി 1,08,800 രൂപയായി. ഇന്ന​ലെ വൈകുന്നേരം പവന് 10,7,240 രൂപയായിരുന്നു.

തിങ്കളാഴ്ചയും സ്വർണ വിലയിൽ രണ്ടുതവണ മാറ്റങ്ങളുണ്ടായി. രാവിലെ പവന് 10,6,840 രൂപയുണ്ടായിരുന്ന സ്വർണ വില 400 രൂപ വർധിച്ച് 10,7,240 ൽ എത്തുകയായിരുന്നു.

ഈ മാസത്തെ സ്വർണവില

1-Jan-26 Rs. 99,040 (Lowest of Month)

2-Jan-26 99880

3-Jan-26 99600

4-Jan-26 99600

5-Jan-26

(Morning) 100760

5-Jan-26

(Afternoon) 101080

5-Jan-26

(Evening) 101360

6-Jan-26 101800

7-Jan-26

(Morning) 102280

7-Jan-26

(Evening) 101400

8-Jan-26 101200

9-Jan-26

(Morning) 101720

9-Jan-26

(Evening) 102160

10-Jan-26 103000

11-Jan-26 103000

12-Jan-26 104240

13-Jan-26 104520

14-Jan-26

(Morning) 105320

14-Jan-26

(Evening) 105600

15-Jan-26

(Morning) 105000

15-Jan-26

(Evening) 105320

16-Jan-26 105160

17-Jan-26 105440

18-Jan-26 105440

19-Jan-26 (Morning) 106840

19-Jan-26 (Evening) 107240

20-jan-26 108000

20-Jan-26 (Noon) 1,08,800

20-Jan-26 (Evening) 1,10,400

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - todays kerala gold rate
Next Story