Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോഡഫോൺ ഐഡിയയുടെ ഓഹരി വിലയിൽ വൻ ഇടിവ്
text_fieldsbookmark_border
മുംബൈ: വോഡഫോൺ ഐഡിയയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് കുമാർ മംഗലം ബിർള രാജി പ്രഖ്യാപിച്ചതോടെ കമ്പനി ഓഹരികളിൽ വൻ ഇടിവ്. 24 ശതമാനത്തിന്റെ ഇടിവാണ് വോഡഫോൺ ഐഡിയ ഓഹരിക്കുണ്ടായത്. എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ഓഹരികൾക്ക് ഇടിവ് രേഖപ്പെടുത്തി. ഈ ആഴ്ചയിൽ ഇതുവെര 44 ശതമാനത്തിന്റെ കുറവാണ് കമ്പനി ഓഹരിക്കുണ്ടായത്.
അതേസമയം വോഡഫോൺ ഐഡിയയുടെ പ്രധാന എതിരാളിയായ എയർടെല്ലിന്റെ ഓഹരി വില 6.93 ശതമാനം ഉയർന്നു. എൻ.എസ്.ഇയിൽ 6.89 ശതമാനം നേട്ടമാണ് ഓഹരിക്കുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിയും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
നേരത്തെ വോഡഫോൺ ഐഡിയയുടെ ഡയറക്ടർ സ്ഥാനം രാജിവെക്കുമെന്ന് കുമാർ മംഗലം ബിർള അറിയിച്ചിരുന്നു. കമ്പനിയിലെ ഓഹരികൾ സർക്കാറിന് കൈമാറാൻ തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Next Story

