Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊക്കയാറിൽ കാണാതായ കുട്ടികളടക്കം ആറു പേരുടെ മൃതദേഹം കണ്ടെത്തി; രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു
text_fieldsbookmark_border
ഉരുൾപൊട്ടലിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കൊക്കയാറിൽ കാണാതായ എട്ട് പേരിൽ കുട്ടികളടക്കം ആറു പേരുടെ മൃതദേഹം കണ്ടെത്തി. ഷാജി ചിറയിൽ (55), ഫൗസിയ സിയാദ് (28), അമീൻ സിയാദ് (10), അംന സിയാദ് (ഏഴ്), അഫ്സാന ഫൈസൽ (എട്ട്), അഫിയാൻ ഫൈസൽ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് ഷാജിയുടെ മൃതദേഹം കണ്ടെടുത്തത്. പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു (മൂന്ന്), ആൻസി (45) എന്നിവരെയാണ് കണ്ടെത്താനുള്ളത്.
Full Story
എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, ആകെ മരണം 22; കാണാമറയത്ത് രണ്ടു പേർ
Next Story