പി.എസ്.സി അറിയിപ്പുകൾ
text_fieldsപരീക്ഷ മാറ്റിവെച്ചു
ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, വിവിധ സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളിലേക്ക് സെപ്റ്റംബർ 23ന് നടത്തുന്ന നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷയുടെ കോഴിക്കോട് ജില്ലയിൽ നടത്തുന്ന ഒ.എം.ആർ. പരീക്ഷ മാറ്റിവെച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷകൾ മാറ്റിവെച്ചു
കേരള പബ്ലിക് സർവിസ് കമീഷൻ സെപ്റ്റംബർ 25ന് നടത്താൻ നിശ്ചയിച്ച ഒ.എം.ആർ/ഓൺലൈൻ/എഴുത്തു പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളിലേക്ക് സെപ്റ്റംബർ 23ന് നടത്തുന്ന പരീക്ഷക്ക് പാലക്കാട് പറളി ബാപ്പുജി ഇ.എം സ്കൂളിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പർ 1595231 മുതൽ 1595430 വരെയുള്ള ഉദ്യോഗാർഥികൾ പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരായി പരീക്ഷ എഴുതണം.

