പി.എസ്.സി അറിയിപ്പുകൾ
text_fieldsപരീക്ഷ തീയതികൾ പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സെപ്റ്റംബർ 18, 19, 20, 21, 25 തീയതികളിലെ മാറ്റിവെച്ച പരീക്ഷകൾ ഡിസംബർ 1, 2, 4, 5, 6 തീയതികളിൽ നടത്തും. സെപ്റ്റംബർ 23ന് കോഴിക്കോട് ജില്ലയിൽ മാറ്റിവെച്ച ഒ.എം.ആർ പരീക്ഷ ഒക്ടോബർ 29ന് നടത്തും. സെപ്റ്റംബർ 28ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ അന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഡിസംബർ ഏഴിലേക്ക് മാറ്റി.
കായിക ക്ഷമത പരീക്ഷ മാറ്റി
ജയിൽ വകുപ്പിൽ അസി. പ്രിസൺ ഓഫിസർ (കാറ്റഗറി നമ്പർ 600/2021, 173/2021, 174/2021, 175/2021, 274/2021, 531/2021, 680/2021 - ജനറൽ, എൻ.സി.എ ഒഴിവുകൾ), ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (കാറ്റഗറി നമ്പർ 652/2021, 495/2021, 496/2021, 626/2021 ജനറൽ, എൻ.സി.എ ഒഴിവുകൾ) തസ്തികകളിൽ സെപ്റ്റംബർ 28ന് നടത്താൻ നിശ്ചയിച്ച ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി ഉദ്യോഗാർഥികളുടെ െപ്രാഫൈലിൽ ലഭ്യമാക്കും. മറ്റ് തീയതികളിലെ കായികക്ഷമത പരീക്ഷകൾക്ക് മാറ്റമില്ല.

