ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് എം.എസ് പ്രോഗ്രാം പ്രവേശനം
text_fieldsഇന്ദോറിലെ ഐ.ഐ.ടിയും ഐ.ഐ.എമ്മും സംയുക്തമായി ഇക്കൊല്ലം നടത്തുന്ന ഓൺലൈൻ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡേറ്റ സയന്റിസ്റ്റാകാൻ പര്യാപ്തമായ ഈ കോഴ്സിൽ അൽഗൊരിതംസ്, ഡേറ്റ സ്ട്രക്ചേഴ്സ്, ബിഗ് ഡേറ്റ ഇൻഫ്രാസ്ട്രക്ചർ, ബിഗ് ഡേറ്റ അനലിറ്റിക്സ്, ഡേറ്റ സെക്യൂരിറ്റി ആൻഡ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിപ്പിക്കും. പ്രോജക്ട് വർക്കുമുണ്ട്. ആകെ 200 പേർക്കാണ് പ്രവേശനം. യോഗ്യത: ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്/6.0 സി.ജി.പി.എയിൽ കുറയരുത്)
ബി.ഇ/ബി.ടെക്/ബി.എസ്/ബി.ഫാം/ബി.ആർക്/ബി.ഡെസ്/ബി.എഫ് ടെക്/നാലു വർഷ ബി.എസ്.സി/എം.എസ്.സി/എം.സി.എ/എം.ബി.എ/തത്തുല്യം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/ഗേറ്റ്/ജി.മാറ്റ്/ജി.ആർ.ഇ/ജാം സ്കോർ/ യോഗ്യത നേടിയിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് യോഗ്യതാപരീക്ഷയിൽ മാർക്കിളവുണ്ട്.
ഐ.ഐ.എമ്മും ഐ.ഐ.ടിയും ജൂൺ 25ന് നടത്തുന്ന ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (DMAT) യോഗ്യത നേടുന്നവരെയും പ്രവേശനത്തിന് പരിഗണിക്കും. പ്രവേശന വിജ്ഞാപനം https://msdsm.iiti.ac.inൽ ലഭ്യമാണ്. അപേക്ഷ ഫീസ് 1770 രൂപ. DMAT ൽ പങ്കെടുക്കുന്നവർ 2360 രൂപ നൽകണം. നിർദേശാനുസരണം ഓൺലൈനായി ജൂൺ 15നകം അപേക്ഷിക്കണം.
ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും. മൊത്തം പ്രോഗ്രാം ഫീസ് 12 ലക്ഷം രൂപയാണ്. ഗഡുക്കളായി ഫീസ് അടക്കാം.

