Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ ഒമ്പതിന്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപർ (കാറ്റഗറി നമ്പർ: 02/2025), വെറ്ററിനറി സർജൻ (കാറ്റഗറി നമ്പർ: 10/2025), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (കാറ്റഗറി നമ്പർ: 28/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ നവംബർ ഒമ്പതിന് രാവിലെ 10 മുതൽ 11.45 വരെ തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഹാൾ ടിക്കറ്റ് ഒക്ടോബർ 26 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും.
ഹാൾ ടിക്കറ്റ് ലഭിച്ച ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളിൽ) ഉദ്യോഗാർഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ നവംബർ മൂന്നിന് വൈകീട്ട് അഞ്ചിനകം ഇ-മെയിൽ മുഖേനയോ ([email protected]) കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫിസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
Next Story

