Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിനീയറിങ് ഒാപ്ഷൻ സമർപ്പണം വെള്ളിയാഴ്ച തുടങ്ങിയേക്കും
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള ഒാപ്ഷൻ സമർപ്പണം വെള്ളിയാഴ്ച ആരംഭിച്ചേക്കും. വ്യാഴാഴ്ച തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പിെൻറ ഉത്തരവ് ലഭിക്കാത്തതിനെ തുടർന്നാണ് നടപടികൾ വൈകുന്നത്. പ്രവേശനത്തിെൻറ നടപടിക്രമങ്ങളും സമയക്രമവും വ്യക്തമാക്കുന്ന ഉത്തരവാണ് ഇറങ്ങാനുള്ളത്. വ്യാഴാഴ്ച ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിെൻറ അടിസ്ഥാനത്തിൽ ഒാപ്ഷൻ സമർപ്പണം വെള്ളിയാഴ്ച തുടങ്ങാനാകുമെന്നും പ്രവേശനപരീക്ഷ കമീഷണർ ഡോ.എം.ടി. റെജു അറിയിച്ചു.
Next Story
