കോളജുകൾ ആഗസ്റ്റിൽ തുറക്കുമെന്ന് യു.ജി.സി
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം അടച്ച കോളജുകൾ ആഗസ്റ്റിൽ തുറന്നാൽ മ തിയെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ. പുതിയ വിദ്യാർഥികൾക്ക് സെപ്റ്റംബറിലാവും ക്ലാസുകൾ തുടങ്ങുകയെന്നും യു.ജി.സി വ്യക്തമാക്കി. പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ചും യു.ജി.സി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അവസാന സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷ ജൂലൈയിൽ നടത്തണമെന്നാണ് നിർദേശം. മറ്റ് വിദ്യാർഥികൾക്ക് ഇേൻറണൽ മാർക്കിേൻറയും മുൻ സെമസ്റ്റർ പരീക്ഷകളുടെ മാർക്കുകളുടേയും അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും യു.ജി.സി നിർദേശിച്ചു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ യു.ജി.സി സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് 19 രാജ്യത്തെ പല സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുന്നതിനിടയിലാണ് യു.ജി.സി മാർഗനിർദേശം.
