Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻറഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി രണ്ടാംഘട്ട അലോട്ട്മെൻറ്
text_fieldsbookmark_border
തിരുവനന്തപുരം: ഇൻറഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്സിെൻറ രണ്ടാംഘട്ട അലോട്ട്മെൻറ് നടപടികള്‍ 30ന് ആരംഭിക്കും. ഒന്നാംഘട്ടത്തില്‍ അലോട്ട്മെൻറ് ലഭിച്ചവരും ലഭിക്കാത്തവരും രണ്ടാംഘട്ടത്തിൽ പരിഗണിക്കപ്പെടണമെങ്കില്‍ വെബ്സൈറ്റില്‍ (www.cee.kerala.gov.in) പ്രവേശിച്ച് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തണം.
ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തുന്നതിനും നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള സൗകര്യം ഇൗ മാസം 30 മുതല്‍ നവംബർ നാലിന് വൈകീട്ട് അഞ്ചുവരെ വെബ്സൈറ്റില്‍ ലഭ്യമാകും.
വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെല്പ് ലൈന്‍ നമ്പര്‍: 0471 2525300.
Next Story

