Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.ഇ.ഇ അഡ്വാൻസ്ഡ്; ദുബൈ, അബൂദബി പരീക്ഷാകേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: മേയ് 26ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡിന് ഇന്ത്യക്കുപുറത്ത് മൂന്നു പരീക്ഷാ കേന്ദ്രങ്ങൾ കൂടി അനുവദിച്ചു. അബൂദബി, ദുബൈ, കാഠ്മണ്ഡു എന്നീ നഗരങ്ങളിലും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാമെന്ന് പരീക്ഷ നടത്തുന്ന ഐ.ഐ.ടി മദ്രാസ് അറിയിച്ചു. ഇന്ത്യയിലെ ഏതെങ്കിലും നഗരം തിരഞ്ഞെടുത്ത് ഇതിനകം ഫീസടച്ചവർക്ക് പുതിയ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകും. ഇന്ത്യക്കകത്തും പുറത്തും പരീക്ഷ എഴുതാൻ വ്യത്യസ്ത ഫീസ് നിരക്കാണ്.
ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മേയ് ഏഴ് ആണ്. കൂടുതൽ വിവരങ്ങൾക്ക് jeeadv.ac.in സന്ദർശിക്കുക.
Next Story

