ജെ.ഇ.ഇ (മെയിൻ) രണ്ടാം സെഷൻ ഇന്ന് തുടങ്ങും
text_fieldsന്യൂഡൽഹി: ജെ.ഇ.ഇ (മെയിൻ) രണ്ടാം സെഷൻ പരീക്ഷ വ്യാഴാഴ്ച തുടങ്ങും. പരീക്ഷാർഥികൾക്കുള്ള ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസം ലഭ്യമാക്കിയിരുന്നു. ഈ മാസം എട്ട്, 10, 11, 12 തീയതികളിലും പരീക്ഷ നടക്കുന്നുണ്ട്. 13, 15 തീയതികൾ റിസർവ് ദിനങ്ങളായി മാറ്റിവെച്ചിട്ടുണ്ട്.
രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. എൻ.ഐടി, ഐ.ഐ.ഐ.ടി, കേന്ദ്ര ധനസഹായത്തോടെയുള്ള സാങ്കേതിക സ്ഥാപനങ്ങൾ, പങ്കാളികളായ സംസ്ഥാന സർക്കാറുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങൾ/യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ളതാണ് ഒന്നാം പേപ്പർ. ബി.ആർക്ക്, ബി. പ്ലാനിങ് പ്രവേശനത്തിനുള്ളതാണ് രണ്ടാം പേപ്പർ.
രാജ്യത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന ജെ.ഇ.ഇ (അഡ്വാൻസ്ഡ്) പരീക്ഷക്ക് ഇതിൽനിന്നാണ് യോഗ്യരായവരെ കണ്ടെത്തുന്നത്.

