ജോയന്റ് അഡ്മിഷൻ ടെസ്റ്റ്: അപേക്ഷ ഒക്ടോബർ 11 വരെ
text_fieldsഐ.ഐ.ടികളിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം-2023) ഫെബ്രുവരി 12ന് ദേശീയതലത്തിൽ നടത്തും. ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ പേപ്പറുകളുണ്ട്. ഇതിൽ രണ്ടെണ്ണം തിരഞ്ഞെടുക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര പരീക്ഷാകേന്ദ്രങ്ങളാണ്.
ബ്രോഷർ https://jam.iitg.ac.inൽനിന്ന് ഡൗൺലോഡ് ചെയ്ത് ഓൺലൈനായി ഒക്ടോബർ 11 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് ഒരു പേപ്പറിന് 1800 രൂപ. രണ്ടു പേപ്പറിന് 2500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും യഥാക്രമം 900, 1250 രൂപ വീതം മതി. അക്കാദമിക് മികവോടെ ശാസ്ത്രവിഷയങ്ങളിലും മറ്റും ബിരുദമെടുത്തവർക്കും ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2023 സെപ്റ്റംബർ ഒന്നിനകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

