കൈറ്റ് വിക്ടേഴ്സിൽ നാലുമുതൽ മുഴുവൻ ക്ലാസുകളും
text_fieldsതിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസ് മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച പുനരാരംഭിക്കും.
പത്താം ക്ലാസിലെ ക്ലാസുകൾ വൈകീട്ട് 5.30 മുതൽ ഏഴു വരെയായിരിക്കും. പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 6.30 മുതൽ എട്ടുവരെ. പ്ലസ് ടു ക്ലാസുകൾ രാവിലെ എട്ടുമുതൽ 11വരെയും വൈകീട്ട് മൂന്നുമുതൽ 5.30 വരെയും ആയിരിക്കും. പ്ലസ് ടു പുനഃസംപ്രേഷണം അതേദിവസം വൈകീട്ട് ഏഴുമുതൽ ഇതേ ക്രമത്തിൽ നടത്തും. പൊതുപരീക്ഷക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ 10ാം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂർത്തിയായതായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യും. മുഴുവൻ ക്ലാസുകളും കുട്ടികൾക്ക് സൗകര്യപ്രദമായ സമയത്ത് firstbell.kite.kerala.gov.in പോർട്ടലിലൂടെ കാണാം.

