എം.ബി.ബി.എസ് പഠന സാധ്യത: മാധ്യമം വെബിനാർ
text_fieldsമലപ്പുറം : ഉന്നത പഠനത്തിനായി കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ജോർജിയ, ഉസ്ബെകിസ്താൻ, ഈജിപ്ത്, പോളണ്ട്, റഷ്യ, മാൽദോവ, ഫിലിപ്പീൻസ്, അർമീനിയ, കസഖ്സ്താൻ, കിർഗിസ്താൻ, അസർബൈജാൻ, ന്യൂസിലൻഡ്, മലേഷ്യ, കാനഡ, നെതർലാൻഡ്സ് രാജ്യങ്ങളിലെയും പ്രശസ്ത യൂനിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി ‘മാധ്യമ’ത്തിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഹെൽപ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് ജൂലൈ രണ്ടിനാണ് വെബിനാർ നടത്തുന്നത്.
ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും. വിവിധ യൂനിവേഴ്സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരമുണ്ടാകും. വിദേശത്ത് പഠനത്തിനായി യൂനിവേഴ്സിറ്റികൾ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശവും യൂനിവേഴ്സിറ്റികളിൽ ലഭ്യമാകുന്ന സ്കോളർഷിപ്പ് വിവരങ്ങളും വെബിനാറിലൂടെ അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ടൈം ജോലി, കോഴ്സ് പൂർത്തിയായശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വിദഗ്ധർ പങ്കുവെക്കും. സൗജന്യ റജിസ്ട്രേഷന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക. ഫോൺ: 9188001003.

