എം.സി.എ സ്പെഷൽ അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-'23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് ജനറൽ വിഭാഗക്കാർക്കുള്ള സ്പെഷൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്ന് പ്രിന്റെടുത്ത ഫീ പേമെന്റ് സ്ലിപ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി സെപ്റ്റംബർ 27നകം ഫീസടക്കണം. ഓൺലൈനായും ഫീസ് അടക്കാം. ഫീസ് ഒടുക്കിയവർ വെബ്സൈറ്റിൽനിന്ന് പ്രിന്റ് എടുത്ത അലോട്ട്മെന്റ് മെമ്മോ സഹിതം സെപ്റ്റംബർ 28ന് അതത് കോളജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471 2560363, 364.

