മോപ് അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: 2022ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി/ ഫാർമസി, അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോഓപറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹോം പേജിലെ ‘Data sheet’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കണം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകൾ എന്നിവ കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.
അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ച മുഴുവൻ ഫീസും അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഒടുക്കിയശേഷം ജനുവരി 12, 13, 16 തീയതികളിൽ വൈകീട്ട് നാലുവരെ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാകും. വിശദവിവരം www.cee.kerala.gov.in ൽ.

