സർവകലാശാലകളിലും കോളജുകളിലും ഇൗ വർഷം ഫീസ് വർധന പാടില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും ഇൗ അധ്യയന വർഷം ഫീസ് വർധിപ്പിക്കുന്നത് വിലക്കി സർക്കാർ ഉത്തരവ്. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ സ്വകാര്യ/ സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ളവയിൽ വർധന പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിൽ പറയുന്നു. അധ്യാപക-അനധ്യാപക ജീവനക്കാരുടെ മുഴുവൻ ശമ്പളവും/ ഒാണറേറിയവും സമയബന്ധിതമായി നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിയും വിദ്യാർഥികളുടെ അക്കാദമിക താൽപര്യവും പരിഗണിച്ചാണ് നടപടിയെന്നും പറയുന്നു.
