പ്ലസ് വൺ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് ഇന്ന്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിെൻറ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് തിങ്കളാഴ്ച 10 മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും.
വിവരം www.hscap.kerala.gov.inലെ Candidate Login-SWSലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കിൽനിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററിലെ തീയതിയിലും സമയത്തും സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം രക്ഷാകർത്താവിനൊപ്പം ഹാജരാകണം.
അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷമുള്ള ഒഴിവ് 12ന് പ്രസിദ്ധീകരിക്കും. ഇതിലേക്ക് അന്ന് അപേക്ഷ സമർപ്പിക്കാം. വിശദനിർദേശങ്ങൾ വെബ്സൈറ്റിൽ.

