പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ്; അപേക്ഷ നാളെവരെ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷമുള്ള ഒഴിവുകളിലേക്കും മലപ്പുറം, കാസർകോട് ജില്ലകളിൽ അധികമായി അനുവദിച്ച 138 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളിലേക്കും നിലവിൽ പ്രവേശനം നേടിയവർക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെ അപേക്ഷിക്കാം. ഒഴിവുകൾ പ്രവേശന പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് േക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for School/Combination Transfer’ എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.inൽ ലഭ്യമാണ്. സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായി ജൂലൈ 22ന് ഉച്ചക്ക് ഒന്നിന് പ്രസിദ്ധീകരിക്കും.

