പ്രഫഷനൽ ഡിപ്ലോമ രണ്ടാം ഘട്ട അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽനിന്ന് പ്രിന്റെടുത്ത ഫീ പേയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ 14 നകം നിർദിഷ്ട ഫീസ് ഒടുക്കണം.
ഓൺലൈനായും ഫീസ് ഒടുക്കാം. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ തുടർ അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷനുകൾ നീക്കം ചെയ്യണം. മൂന്നാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം നവംബർ 14ന് വൈകീട്ട് അഞ്ചു വരെ. വിവരങ്ങൾക്ക്: 0471 2560362, 363,364.

