Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
College Students
cancel

സംസ്​ഥാനത്ത്​ കോളജുകൾ തുറക്കുന്നത്​ വീണ്ടും നീട്ടി

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കോളജുകൾ തുറക്കുന്നത്​ വീണ്ടും മാറ്റി. ഈ മാസം 25 മുതൽ കോളജുകൾ പൂർണതോതിൽ തുറക്കാനാണ്​ തീരുമാനം.

നേരത്തേ ബുധനാഴ്ച കോളജുകൾ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ മഴ കനക്കുന്ന സാഹചര്യത്തിൽ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. തീവ്ര മഴയെ തുടർന്നാണ്​ തിങ്കളാഴ്ച തുറക്കാനിരുന്ന ​ക്ലാസുകൾ ബുധനാഴ്ചയിലേക്ക്​ മാറ്റിയിരുന്നത്​.

സംസ്​ഥാനത്ത്​ വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തിൽ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Rain Colleges will not open wednesday
Next Story