കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദേശഭാഷാവിഭാഗം നടത്തുന്ന ഓഫ്ലൈൻ പി.ജി ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സിൽ 30ന് സ്പോട്ട് അഡ്മിഷൻ രാവിലെ 11ന് നടത്തും.
ഫ്രഞ്ച്, ജാപ്പനീസ്, ജർമൻ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കായി 31ന് സ്പോട്ട് അഡ്മിഷൻ രാവിലെ 11ന് നടത്തും. ഫോൺ: 6282167298 [email protected]
ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ എം.ടെക് ഇൻസ്ട്രുമെന്റേഷൻ പ്രോഗ്രാമിൽ 31ന് സ്പോട്ട് അഡ്മിഷൻ രാവിലെ 10ന് നടത്തും. ഫോൺ: 0484-2575008.
ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ഐ.പി.ആർ സ്റ്റഡീസിൽ രണ്ടുവർഷ എൽ.എൽ.എം (ഐ.പി.ആർ), എൽഎൽ.എം (ഐ.പി) പിഎച്ച്.ഡി സ്പോട്ട് അഡ്മിഷൻ 31ന് രാവിലെ 10.30ന്. ഫോൺ 0484-2575174, 0484-2575074
ഡി.ഡി.യു കൗശൽ കേന്ദ്രയിലെ എം.വോക് ഇൻ കൺസൾട്ടൻസി മാനേജ്മെൻറ്, എം.വോക് ഇൻ സോഫ്റ്റവെയർ ആപ്ലിക്കേഷൻ ഡെവലപ്മെൻറ്, ബി.വോക് ഇൻ ബിസ്നസ് പ്രോസസ് ആൻഡ് ഡേറ്റാ അനലറ്റിക്സ് എന്ന പ്രോഗ്രാമുകളിൽ സ്പോട്ട് അഡ്മിഷൻ 31ന് രാവിലെ 9.30ന്. www.admissions.cusat.ac.in , www.kaushalkendra.cusat.ac.in
സമുദ്ര രസതന്ത്ര ശാസ്ത്ര വകുപ്പിൽ എം.എസ്സി ഹൈഡ്രോ കെമിസ്ട്രി പ്രോഗ്രാമിൽ ഒ.ഇ.സി (എസ്.സി) വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ 30ന്. രാവിലെ 10.30ന് ഹാജരാകണം. 9446135485 www.admissions.cusat.ac.in
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ എം.സി.എ (റെഗുലർ), എം.സി.എ (കോസ്റ്റ് ഷെയറിങ്), എം.എസ്സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇൻറലിജൻസ്, എം.എസ്സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റാ സയൻസ് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ 30ന്. രാവിലെ 9.30ന് ഹാജരാകണം. ഫോൺ: 0484-2862391.
ഇലക്ട്രോണിക്സ് വകുപ്പിൽ എം.ടെക് മൈക്രോവേവ് ആൻഡ് കമ്യൂണിക്കേഷൻ, എം.ടെക് വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റം പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ 29ന് രാവിലെ 10ന്. ഫോൺ: 91 484 2862321.

