വാഴ്സിറ്റി വാർത്തകൾ 11/10/2023
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: ഒക്ടോബര്‍ 11 മുതല്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച നാലാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം, എല്‍എല്‍.ബി (ഓണേഴ്സ്) മാര്‍ച്ച് 2022 െറഗുലര്‍ പരീക്ഷ 16ന് തുടങ്ങും
പുനര്‍മൂല്യനിര്‍ണയ ഫലം
ബി.എ അഫ്സലുല്‍ ഉലമ പാര്‍ട്ട്-2 ഇംഗ്ലീഷ് െസപ്റ്റംബര്‍ 2021 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യം
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: ഒക്ടോബർ 19ന് നടത്തുന്ന തേർഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ, ഒക്ടോബർ 20 മുതൽ നവംബർ രണ്ടുവരെ നടത്തുന്ന ഫൈനൽ പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010, 2013 & 2016 സ്കീം) പ്രാക്ടിക്കൽ, നവംബർ ആറുമുതൽ ഒമ്പതുവരെ നടത്തുന്ന സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ (2016 സ്കീം) പ്രാക്ടിക്കൽ, ഒക്ടോബർ 26 മുതൽ നവംബർ എട്ടുവരെ നടക്കുന്ന സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി, ഒക്ടോബർ 27 മുതൽ നവംബർ 15 വരെ നടക്കുന്ന തേർഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി, നവംബർ 20 മുതൽ 27 വരെ നടക്കുന്ന മൂന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി എന്നീ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.

