Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
book
cancel

എം.ജി

പി.ജി പരീക്ഷ ഹാള്‍ ടിക്കറ്റ് ഇന്ന് ലഭിക്കും

കോട്ടയം: മൂന്ന്, നാല് സെമസ്റ്ററുകള്‍ എം.എ, എം.എസ്​.സി, എം.കോം (സി.എസ്.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്- പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷ ചൊവ്വാഴ്ച ആരംഭിക്കും. പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രമായി അനുവദിക്കപ്പെട്ട കോളജില്‍നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. മെയിന്‍ സെന്‍ററിലും സബ് സെന്‍ററിലും പരീക്ഷ എഴുതേണ്ടവര്‍ അതത് കേന്ദ്രങ്ങളില്‍തന്നെ എത്തണം. ഓട്ടോണമസ് കോളജുകളില്‍ രജിസ്റ്റര്‍ ചെയ്തവരും അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി പരീക്ഷ എഴുതണം. ഹാള്‍ ടിക്കറ്റ് തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടിനുശേഷം പരീക്ഷാകേന്ദ്രങ്ങളില്‍ ലഭിക്കും. ഹാള്‍ടിക്കറ്റ് വാങ്ങുന്നതിനായി വിദ്യാര്‍ഥികള്‍ മുന്‍പരീക്ഷയുടെ ഹാള്‍ടിക്കറ്റോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - University information
Next Story