സർവകലാശാല വാർത്തകൾ
text_fieldsഎം.ജി പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റര്‍ ബിവോക്ക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി ആന്റ് മാനേജ്മെന്റ് (പുതിയ സ്കീം 2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ കാലടി ശ്രീ ശങ്കര കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഇലക്ട്രോണിക്സ് (സിഎസ്എസ്-2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 17ന് നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സിഎസ്എസ്-2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ നടക്കും.
ആരോഗ്യ സർവകലാ ശാല പരീക്ഷ തീയതി പ്രഖ്യാപിച്ചു
തൃശൂർ: മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്) പാർട്ട് -2 (2017 സ്കീം, 2022 പ്രവേശനം) റെഗുലർ/സപ്ലിമെന്ററി പരീക്ഷ മാർച്ച് 25നും ഒന്നാം വർഷ ഫാം.ഡി സപ്ലിമെന്ററി പരീക്ഷ മാർച്ച് 10നും മൂന്നാം പ്രഫഷനൽ ബി.എ.എം.എസ് (2012 & 2016 സ്കീം) സപ്ലിമെന്ററി പരീക്ഷ മാർച്ച് 24നും ആരംഭിക്കും.

