വാഴ്സിറ്റി വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷഫലം
തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റര്‍ ബി.ആര്‍ക് ഏപ്രില്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
കാലിക്കറ്റ് സർവകലാശാല നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക് ഒപ്റ്റോമെട്രി ആൻഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ് ഏപ്രില്‍ 2022, നവംബര്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ മാർച്ച് ഒമ്പത്, 10 തീയതികളില്‍ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.വോക് ജെമ്മോളജി ആൻഡ് ജ്വല്ലറി ഡിസൈനിങ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ ആറ് മുതല്‍ എട്ട് വരെ നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ജിയോഗ്രഫി നവംബര്‍ 2021 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.എ സാന്‍സ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍ എം.എ, ഹിന്ദി, മലയാളം നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി, ഇക്കണോമിക്സ്, സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ സർവകലാശാല
പരീക്ഷ ടൈംടേബ്ൾ
തൃശൂർ: മാര്‍ച്ച് 13ന് തുടങ്ങുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി ഡിഗ്രി (ഡി.എം/എം.സി.എച്ച്) സപ്ലിമെന്ററി പ്രാക്ടിക്കൽ, മാർച്ച് 15 മുതൽ 20 വരെ നടക്കുന്ന എം.ഡി ഹോമിയോ സൈക്യാട്രി പാർട്ട് -I സപ്ലിമെന്ററി തിയറി, എം.ഡി ഹോമിയോ മെറ്റീരിയ മെഡിക്ക പാർട്ട്- I സപ്ലിമെന്ററി തിയറി, എം.ഡി ഹോമിയോ പ്രാക്ടീസ് ഓഫ് മെഡിസിൻ പാർട്ട് -I സപ്ലിമെന്ററി തിയറി, എം.ഡി ഹോമിയോ റെപ്പർട്ടറി പാർട്ട് -I സപ്ലിമെന്ററി തിയറി, എം.ഡി ഹോമിയോ ഫിലോസഫി പാർട്ട് -I സപ്ലിമെന്ററി തിയറി, മാർച്ച് 27 മുതൽ ഏപ്രിൽ 12 വരെ നടക്കുന്ന രണ്ടാം വർഷ എം.എ.എസ്.എൽ.പി റെഗുലർ/സപ്ലിമെന്ററി തിയറി എന്നീ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.

