സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 17 വരെ അപേക്ഷിക്കാം.
പി.ജി വിദ്യാർഥികള്‍ക്ക് കരിയര്‍ സെമിനാര്‍
സ്കൂള്‍ ഓഫ് ലാംഗ്വേജസിന്റെ ആഭിമുഖ്യത്തില്‍ മലയാളം, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, റഷ്യന്‍ / കംപാരറ്റിവ് ലിറ്ററേച്ചര്‍, വിദ്യാർഥികളുടെ പഠന / തൊഴില്‍ സാധ്യതകളെക്കുറിച്ച് ജൂണ്‍ എട്ടിന് രാവിലെ 10ന് ഏകദിന സെമിനാര്‍ നടത്തും. കരിയര്‍ ഗുരു എം.എസ്. ജലീല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഫോണ്‍: 9447530013.
റേഡിയോ സി.യുവില്‍ ‘സര്‍വകലാശാല വൃത്താന്തം’
കാലിക്കറ്റ് സര്‍വകലാശാലയുടെ റേഡിയോ സി.യുവില്‍ വ്യാഴാഴ്ച മുതല്‍ സര്‍വകലാശാല വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യും. സര്‍വകലാശാലകളിലെ വാര്‍ത്തകളും അറിയിപ്പുകളും ഉച്ചക്ക് ഒന്നിനാണ് പ്രക്ഷേപണം ചെയ്യുക. പുനഃസംപ്രേഷണം വൈകീട്ട് ആറിന്.
ആരോഗ്യ സർവകലാശാല
പരീക്ഷാഫലം പ്രഖ്യാപിച്ചു
തൃശൂർ: 2023 ഫെബ്രുവരിയിൽ നടത്തിയ തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് I റെഗുലർ (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും പകർപ്പിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജൂൺ 15 നുള്ളിൽ അപേക്ഷിക്കണം. 2023 മാർച്ചിൽ നടന്ന എം ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് I സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്കോർഷീറ്റിന്റെ റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജൂൺ അഞ്ചിനുള്ളിൽ അപേക്ഷിക്കണം.
2023 മാർച്ചിൽ നടന്ന രണ്ടാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർഷീറ്റിന്റെ റീ ടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജൂൺ അഞ്ചിനുള്ളിൽ അപേക്ഷിക്കണം.
2023 ഏപ്രിലിൽ നടന്ന രണ്ടാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്കോർഷീറ്റിന്റെ റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജൂൺ അഞ്ചിനുള്ളിൽ അപേക്ഷിക്കണം.
2023 മാർച്ചിൽ നടന്ന എട്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ക്ലിനിക്കൽ പ്രാക്റ്റിക്കൽ സ്പെഷൽ സപ്ലിമെന്ററി (2018 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2023 മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാം വർഷ ബി.എസ്.സി.എം.എൽ ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി ഫാം സപ്ലിമെന്ററി പരീക്ഷ
ജൂലൈ 10ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2010, 2012 സ്കീം) പരീക്ഷക്ക് ജൂൺ ഒന്ന് മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ച്യോദ്യപേപ്പർ കോഡിനും 110 രൂപ പിഴയോടെ ജൂൺ 20 വരെയും, 335രൂപ സൂപ്പർ ഫൈനോടെ ജൂൺ 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

