Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാസ്ത്ര വിഷയങ്ങളില്‍ നെറ്റ് ഡിസംബര്‍ 18ന്

text_fields
bookmark_border
  • ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബര്‍ ഒമ്പതുവരെ
ശാസ്ത്ര വിഷയങ്ങളില്‍ നെറ്റ് ഡിസംബര്‍ 18ന്
cancel
ശാസ്ത്ര വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്) ലെക്ചറര്‍ഷിപ്പിനും അര്‍ഹത നിര്‍ണയിക്കുന്ന നാഷനല്‍ എലിജിബ്ലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബര്‍ 18ന് ഞായറാഴ്ച രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 27 കേന്ദ്രങ്ങളിലായി നടക്കും.  
തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കാരായ്കുടി, ബംഗളൂരു, ഗുണ്ടൂര്‍, ഹൈദരാബാദ്, നാഗ്പൂര്‍, പുണെ, പിലാനി വാരാണസി, ലഖ്നോ,  റൂര്‍ക്കി, ഭോപാല്‍, ഭുവനേശ്വര്‍, ഗുവാഹതി, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളില്‍പെടും. സി.എസ്.ഐ.ആറും യു.ജി.സിയും സംയുക്തമായാണ് പരീക്ഷ നടത്തുന്നത്. 
ഒരാള്‍ക്ക് ജെ.ആര്‍.എഫിനോ ലെക്ചറര്‍ഷിപ്പിനോ അല്ളെങ്കില്‍ അവ രണ്ടിനും കൂടിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഓണ്‍ലൈനായി www.csirhrdg.res.in എന്ന വെബ്സൈറ്റിലൂടെ നിര്‍ദേശാനുസരണം സെപ്റ്റംബര്‍ ഒമ്പതുവരെ സമര്‍പ്പിക്കാവുന്നതാണ്. 
പരീക്ഷാഫീസ് ജനറല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് 1000 രൂപയും ഒ.ബി.സി നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് 500 രൂപയും എസ്.സി/എസ്.ടി/പി.എച്ച്/വി.എച്ച് വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 250 രൂപയുമാണ്. 
സി.എസ്.ഐ.ആര്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്ന ബാങ്ക് ചലാന്‍ മുഖാന്തരം ഇന്ത്യന്‍ ബാങ്കിന്‍െറ ഏതെങ്കിലും ശാഖയില്‍ സെപ്റ്റംബര്‍ എട്ടിനകം പരീക്ഷാഫീസ് അടക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് അപേക്ഷാര്‍ഥിയുടെ അടുത്തിടെ എടുത്ത ബ്ളാക് ആന്‍ഡ് വൈറ്റ് ഫോട്ടോ പതിച്ച് ഒപ്പുവെച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 16ാം തീയതിക്കകം കിട്ടത്തക്കവണ്ണം The Deputy Secretary (Exam), Human Resource Development Group, Examination Unit, CSIR Complex, Library Avenue, Pusa, New Delhi-110012 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പരീക്ഷ രീതി:മള്‍ട്ടിപ്ള്‍ ചോയിസ് ചോദ്യങ്ങളടങ്ങിയ ഒറ്റ പേപ്പറായുള്ള ടെസ്റ്റില്‍ ലൈഫ് സയന്‍സസ്, എര്‍ത്ത്, അറ്റ്മോസ്ഫിയറിക്, ഓഷ്യന്‍ ആന്‍ഡ് പ്ളാനറ്ററി സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളിലായി 200 മാര്‍ക്കിന്‍െറ ചോദ്യങ്ങളുണ്ടാകും. പരമാവധി മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും. രാവിലെയും ഉച്ചക്കുശേഷവുമായി രണ്ട് സെഷനുകളിലായി പരീക്ഷ ക്രമീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പറില്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് പാര്‍ട്ടുണ്ടാവും. 
പാര്‍ട്ട് എ എല്ലാ വിഷയങ്ങള്‍ക്കും പൊതുവായതാണ്. ലോജിക്കല്‍ റീസണിങ്, ഗ്രാഫിക്കല്‍ അനാലിസിസ്, അനലിറ്റിക്കല്‍ ആന്‍ഡ് ന്യൂമറിക്കല്‍ എബ്ലിറ്റി, ക്വാന്‍ഡിറ്റേറ്റിവ് കമ്പാരിസന്‍, സീരീസ് ഫോര്‍മേഷന്‍, പസില്‍സ് മുതലായ പൊതു അഭിരുചി അളക്കുന്ന ചോദ്യങ്ങളാണ് പാര്‍ട്ട് എയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുക. 
പാര്‍ട്ട് ബിയില്‍ വിഷയാധിഷ്ഠിത മള്‍ട്ടിപ്ള്‍ ചോയിസ് ചോദ്യങ്ങള്‍ ഉണ്ടാവും. പാര്‍ട്ട് ‘സി’ യില്‍ ശാസ്ത്രീയ അറിവ് പരിശോധിക്കുന്ന ഹയര്‍ വാല്യൂ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വിശദമായ പരീക്ഷാ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും. മൂല്യനിര്‍ണയത്തില്‍ ‘നെഗറ്റിവ്’ മാര്‍ക്കിങ് ഉണ്ടാവും.
യോഗ്യത: എം.എസ്സി/ തത്തുല്യ ബിരുദം/ ഇന്‍റഗ്രേറ്റഡ് ബി.എസ്-എം.എസ്/ നാലു വര്‍ഷത്തെ ബി.എസ്/ബി.ഇ/ബി.ടെക്/ബി.ഫാര്‍മ/എം.ബി.ബി.എസ് ബിരുദം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിക്കണം. 
എന്നാല്‍, പട്ടികജാതി/പട്ടികവര്‍ഗം, ഫിസിക്കലി/വിഷ്വലി ഹാന്‍ഡികാപ്ഡ് എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. ജെ.ആര്‍.എഫ്- നെറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 2016 ജൂലൈ ഒന്നിന് 28 വയസ്സ്. വനിതകള്‍ക്കും എസ്.സി/എസ്.ടി/ഒ.ബി.സി നോണ്‍ ക്രീമിലെയര്‍, പി.എച്ച്/വി.എച്ച് വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ അഞ്ചുവര്‍ഷം വരെഇളവ് അനുവദിക്കും.
 ലെക്ചറര്‍ഷിപ് പരീക്ഷക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്സൈറ്റിലുണ്ട്. 
ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ് എഴുതുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ജെ.ആര്‍.എഫിനും ലെക്ചറര്‍ഷിപ്പിനും പ്രത്യേകം മെറിറ്റ് ലിസ്റ്റുകള്‍ തയാറാക്കും. ജെ.ആര്‍.എഫ്-നെറ്റ് യോഗ്യത നേടുന്നവര്‍ക്ക് ലെക്ചറര്‍ഷിപ്പിനും അര്‍ഹതയുണ്ടായിരിക്കും. ജെ.ആര്‍.എഫ് യോഗ്യത നേടുന്നവര്‍ക്ക് ഫെലോഷിപ്പോടെ ഗവേഷണ പഠനം നടത്തി പിഎച്ച്.ഡി കരസ്ഥമാക്കാം. ലെക്ചറര്‍ഷിപ് യോഗ്യതനേടുന്നവര്‍ക്ക് ലെക്ചറര്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.csirhrdg.res.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story