Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്സൈറ്റായ www.cbseresult.nic.in യിലൂടെ പരീക്ഷഫലം അറിയാം. 91.46 ആണ് ഇത്തവണത്ത വിജയശതമാനം. കഴിഞ്ഞ തവണത്തേതിനേക്കാൾ 0.36 ശതമാനം കൂടുതലാണ് ഇത്.
വിജയശതമാനത്തിൽ പെൺകുട്ടികൾ ആൺകുട്ടികളെ കടത്തിവെട്ടി. 93.31 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 90.14 ശതമാനമാണ്. പരീക്ഷ എഴുതിയ 41,804 കുട്ടികൾ( 2.23 ശതമാനം) 95 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി.
തിരുവനന്തപുരം മേഖലയിലാണ് ഇത്തവണ കൂടിയ വിജയശതമാനം. 99.28 ശതമാനം. 98.25 ശതമാനവുമായി ചെന്നൈ മേഖലയും 98.23 ശതമാനവുമായി ബംഗളുരുവും തൊട്ടുപിന്നിലുണ്ട്. 18 ലക്ഷത്തോളം വിദ്യാർഥികളാണ് ആകെ പരീക്ഷ എഴുതിയത്.
Next Story
