Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ലാറ്റ്: ഓൺലൈൻ അപേക്ഷ തീയതി നീട്ടി
text_fieldsbookmark_border
ന്യൂഡൽഹി: കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) 2021 പരീക്ഷക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15 വരെ നീട്ടി.
ദേശീയ നിയമ സർവകലാശാലകളുടെ കൺേസാർട്ട്യമാണ് 28ന് ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്ത് ഉത്തരവിറക്കിയത്. ലോക്ഡൗൺ കാരണവും ബാങ്കുകൾ അടച്ചിടുന്നതുമെല്ലാം പരിഗണിച്ചാണ് തീരുമാനം.
നേരത്തെ അത് ഏപ്രിൽ 31 ആയിരുന്നു. മേയ് ഒമ്പതിനായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. ഇത് ജൂൺ 13ലേക്കും നീട്ടി.
Next Story

