സി.യു.ഇ.ടി (യു.ജി) പരീക്ഷ ഇന്നുമുതൽ
text_fieldsരാജ്യത്തെ വിവിധ സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിനായുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-UG 2023) ഞായറാഴ്ച തുടങ്ങും. മേയ് 21 മുതൽ ജൂൺ രണ്ടുവരെയും ജൂൺ അഞ്ച്, ആറ് തീയതികളിലും ദേശീയതലത്തിൽ പരീക്ഷ നടത്തും. ഈ തീയതികളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ജൂൺ ഏഴ്, എട്ട് തീയതികളിൽ പരീക്ഷയുണ്ടാവും.
15,79,536 വിദ്യാർഥികളെയാണ് മേയ് 21 മുതൽ 28വരെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മേയ് 21-24 വരെ പരീക്ഷയെഴുതുന്നവർക്കായുള്ള അഡ്മിറ്റ് കാർഡ് https://cuet.samarth.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാൻ കഴിയാതെ വന്നാൽ [email protected] എന്ന ഇ-മെയിലിലും 011-4075900/011-69227700 എന്നീ ഫോൺ നമ്പറിലും ബന്ധപ്പെടാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഇന്ത്യക്കകത്തും പുറത്തും 295 നഗരങ്ങളിലായി പരീക്ഷ നടത്തുന്നത്.പരീക്ഷ തീയതിയും സമയക്രമവും ടെസ്റ്റ് പേപ്പർ വിഷയങ്ങളും അഡ്മിറ്റ് കാർഡിലുണ്ടാവും. പരീക്ഷയുടെ വിശദാംശങ്ങളും അപ്ഡേറ്റുകളും പ്രവേശന നടപടികളും വെബ്പോർട്ടലിൽ ലഭിക്കും.
സി.യു.ഇ.ടി-യു.ജി റാങ്കടിസ്ഥാനത്തിൽ സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള, കാസർകോട് 2023-24 വർഷം നടത്തുന്ന ബി.എ ഇന്റർനാഷനൽ റിലേഷൻസ്, നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എസ്സി ബി.എഡ്, ബി.എ ബി.എഡ്, ബി.കോം ബി.എഡ് കോഴ്സുകളിൽ പ്ലസ് ടുകാർക്ക് പ്രവേശനം നേടാം.

