Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഗേറ്റ് 2022: അഡ്മിറ്റ് കാർഡ് വിതരണം ജനുവരി ഏഴുമുതൽ
text_fieldsbookmark_border
ന്യൂഡൽഹി: ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്)-2022 അഡ്മിറ്റ് കാർഡ് വിതരണം ജനുവരി ഏഴുമുതൽ. നേരത്തേ ജനുവരി മൂന്ന് (തിങ്കളാഴ്ച) മുതൽ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു.
അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റായ gate.iitkgp.ac.in ൽനിന്ന് അപേക്ഷ ഐഡിയും, ജനനതീയതിയും ഉപയോഗിച്ച് ജനുവരി ഏഴുമുതൽ ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി മാറ്റിയ വിവരം ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു.
ഫെബ്രുവരി 5 മുതൽ 13 വരെയാണ് പരീക്ഷകൾ നടക്കുക. രാവിലെ 9 മുതൽ 12 വരെയും 2.30 മുതൽ 5.30 വരെയും രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷകൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഗൊരഖ്പൂരാണ് ഈ വർഷത്തെ ഗേറ്റ് 2022 പരീക്ഷകൾ ഘടിപ്പിക്കുക. ഓൺലൈനായാണ് പരീക്ഷ.
Next Story
