സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റി
text_fieldsന്യൂഡൽഹി: മാർച്ച് 19 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി. മാർച്ച് 31 ന് ശേഷം പരീക്ഷകൾ നടത്തുമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. അതേസമയം, കേരളത്തിൽ എസ്.എസ ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സി.ബി.എസ്.ഇ ഉൾപ്പടെ രാജ്യത്ത് നടക്കുന്ന പരീക്ഷകൾ മാറ്റിവെക്കാൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിരുന്നു. കോവിഡ് 19 വൈറസ് ബാധയെ തുടർന്നാണ് നിർദേശം. യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവെക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അക്കാദമിക് കലണ്ടറിനനുസരിച്ച് പരീക്ഷകൾ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഇതിനൊപ്പം വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷക്കും പ്രാധാന്യം നൽകണമെന്ന് എച്ച്.ആർ.ഡി സെക്രട്ടറി അമിത് കാരെ പറഞ്ഞു.
Latest VIDEO
