കേരള എൻജിനീയറിങ് പ്രവേശനപരീക്ഷ മേയ് 17ന്
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ മേയ് 17ന് നടത്തുമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു. പരീക്ഷ മേയ് 17ന് നടത്താൻ പ്രോസ്പെക്ടസ് പരിഷ്കരണ സമിതി ശിപാർശ ചെയ്തത് ‘മാധ്യമം’റിപ്പോർട്ട് ചെയ്തിരുന്നു.
രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതൽ അഞ്ചു വരെ പേപ്പർ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. അപേക്ഷ ഫീസിൽ മാറ്റമില്ല. ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ് ഏർപ്പെടുത്താൻ ശിപാർശയുണ്ട്. പ്രോസ്പെക്ടസിന് അംഗീകാരമാകുന്ന മുറക്ക് പ്രവേശന വിജ്ഞാപനമിറക്കും. മാർച്ച് ആദ്യവാരം മുതൽ അപേക്ഷ സമർപ്പണം തുടങ്ങിയേക്കും.

