എൽഎൽ.എം പ്രവേശനപരീക്ഷ: അപേക്ഷ ഇന്ന് മുതൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും സംസ്ഥാനസർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശയ ലോ കോളജുകളിലെയും എൽഎൽ.എം കോഴ്സിലേക്കുള്ള ഓൺലൈൻ പ്രവേശനപരീക്ഷ 28ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ നടത്തും.
എൽഎൽ.ബി പരീക്ഷയുടെ നിലവാരത്തിൽ ഒബ്ജക്ടിവ് മാതൃകയിൽ 100 ചോദ്യങ്ങൾ വീതം രണ്ട് പാർട്ടുകളുള്ള ഓൺലൈൻ പ്രവേശന പരീക്ഷ സമയം രണ്ട് മണിക്കൂറാണ്.
അപേക്ഷാർഥികൾ പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വെള്ളിയാഴ്ച മുതൽ ജൂൺ 15ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമർപ്പിക്കണം. വിജ്ഞാപനം വെബ്സൈറ്റിൽ ലഭിക്കും.
