Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ് യു.ജി: പരീക്ഷാനഗരം അറിയാം
text_fieldsbookmark_border
ന്യൂഡൽഹി: മേയ് അഞ്ചിന് നടക്കുന്ന നീറ്റ് യു.ജിക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ നിശ്ചയിച്ച നഗരം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാം. https://exams.nta.ac.in/NEET വെബ്സൈറ്റിൽ അപേക്ഷാനമ്പറും ജനനത്തീയതിയും നൽകിയാൽ മതി. പരീക്ഷ എഴുതുന്ന നഗരം ഏതെന്ന് സംബന്ധിച്ച അറിയിപ്പാണ് സ്ലിപ്.
അഡ്മിറ്റ് കാർഡ് വേറെ വരും. സ്ലിപ് കിട്ടാൻ പ്രയാസമുണ്ടെങ്കിൽ എൻ.ടി.എയുമായി ബന്ധപ്പെടാം. 011 40759000; [email protected]. ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശനഗരങ്ങളിലും മേയ് അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 5.20 വരെയാണ് നീറ്റ് യു.ജി.
Next Story

