പ്ലസ് വൺ പരീക്ഷ; ഉൗന്നൽ നൽകുന്ന പാഠങ്ങൾ പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയിൽ ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങൾ അടങ്ങിയ ഫോക്കസ് ഏരിയ എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ചു. പാഠഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 40 മുതൽ 60 ശതമാനം വരെ പഠിച്ച് വിദ്യാർഥികൾക്ക് പരീക്ഷക്ക് ഹാജരാകാൻ സൗകര്യമൊരുക്കുന്നവിധമാണ് ഫോക്കസ് ഏരിയ നിശ്ചയിച്ചത്.
നേരത്തേ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കും ഫോക്കസ് ഏരിയ നിശ്ചയിച്ചാണ് ചോദ്യപേപ്പർ തയാറാക്കിയത്. ഉത്തരമെഴുതേണ്ടതിെൻറ ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ചോദ്യപേപ്പർ തയാറാക്കുക. ഇതിൽ പരമാവധി മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്നുതന്നെ ഉറപ്പാക്കും. സെപ്റ്റംബർ ആറുമുതൽ 16 വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.

