Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഠനവും ജോലിയും ഗ്യാരണ്ടി; കൊമേഴ്സിൽ കരിയർ ഉറപ്പിക്കാം

text_fields
bookmark_border
  • മാധ്യമം വെബ്ടോക് വെബിനാർ ആഗസ്റ്റ് 10ന്
  • രജിസ്റ്റർ ചെയ്യൂ സൗജന്യമായി
പഠനവും ജോലിയും ഗ്യാരണ്ടി; കൊമേഴ്സിൽ കരിയർ ഉറപ്പിക്കാം
cancel

കോഴിക്കോട്: കൊമേഴ്സിൽ ഏറ്റവും മികച്ച കരിയർ ഉറപ്പാക്കാൻ മാധ്യമവും ലക്ഷ്യയും കൈകോർക്കുന്നു. പ്ലസ് ടു കഴിഞ്ഞവരെ കാത്ത് കൊമേഴ്സ് രംഗത്ത് മികച്ച കരിയർ അവസരങ്ങളാണ് ഒരുങ്ങുന്നത്.

ഈ അവസരങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാൻ മാധ്യമവും ലക്ഷ്യയും ചേർന്ന് സൗജന്യ വെബിനാർ ഒരുക്കുകയാണ്. വിവിധ കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങളും കൊമേഴ്സ് രംഗത്തെ സാധ്യതകളും എല്ലാം വെബിനാറിലൂടെ മനസ്സിലാക്കാം. ആഗസ്റ്റ് 10നാണ് വെബിനാർ.

ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ മികച്ച ചോയ്‌സ് ആയി മാറിയ ഇക്കാലത്ത് ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലൂടെ ചെറു പ്രായത്തിൽ തന്നെ മികച്ച ശമ്പളത്തോട് കൂടി ജോലി ഉറപ്പിക്കാൻ എന്തു ചെയ്യണം എന്ന വിജയമന്ത്രം വെബിനാറിലൂടെ നിങ്ങൾക്കു മുന്നിലെത്തും. വെറും ഡിഗ്രി കോഴ്സ് എന്നതിനപ്പുറം പഠന ശേഷം ഡിഗ്രി യോഗ്യത കൂടാതെ ഒരു കൊമേഴ്‌സ് പ്രൊഫഷണൽ ആയി ജോലിയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുക.

B.Voc + ACCA , B.Com + ACCA, B.Com + CMA USA, MBA + ACCA തുടങ്ങിയ ഇന്റഗ്രേറ്റഡ് കോഴ്‌സുകളാണ് ഇതിന്റെ മുൻപന്തിയിൽ. ഈ കോഴ്സുകളിൽ സ്കിൽ ഡെവലപ്മെന്റിന് പ്രാധാന്യം നൽകുന്ന അക്കൗണ്ടിങ് റിലേറ്റഡ് പ്രഫഷനൽ ഡിഗ്രിയാണ് B.Voc + ACCA. അക്കൗണ്ടിങ് മേഖലയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകേണ്ട പ്രാക്റ്റിക്കൽ നോളജും സ്കില്ലുകളും B.Voc+ACCA പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കും. മൂന്ന് വർഷം കൊണ്ട് നേടുന്ന ഡിഗ്രിയും, പ്രഫഷനൽ ക്വാളിഫിക്കേഷനും വിദേശത്തെ മുൻനിര കമ്പനികളിൽ ജോലിയിൽ പ്രവേശിക്കാൻ സഹായിക്കും. വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കൊമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പ്രഗത്ഭർ വെബിനാറിൽ പങ്കുവെക്കും.

വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനും അവസരമുണ്ടാവും. പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും ഇന്റർവ്യൂ പരിശീലന വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും. പ്രഫഷനല്‍ കൊമേഴ്സ് കോഴ്സുകളെ സംബന്ധിച്ചുണ്ടായിരുന്ന അബദ്ധധാരണകളെ തിരുത്തിയെഴുതിയ ലക്ഷ്യയും മാധ്യമരംഗത്ത് വേറിട്ട പാത തുറക്കുന്ന മാധ്യമം ദിനപത്രവും നടത്തുന്ന വെബിനാർ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകും എന്നുറപ്പ്.

കേരളത്തിലെ 12th ക്ലാസ് പാസായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബിനാറിന്റെ ഭാഗമാവാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുകയോ, https://www.madhyamam.com/webtalk വെബ്സൈറ്റ് സന്ദര്ശിച്ചോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9446235630, 9645005115 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - madhyamam web talk webinar
Next Story