എൻ.ഐ.ടിയിൽ അധ്യാപക ഒഴിവുകൾ
text_fieldsകോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ് (അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തിക), മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ. വിശദ വിവരങ്ങൾ https://nitc.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 15.

