സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2004-08 പ്രവേശനം) ഏപ്രില്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം ജനുവരി എട്ടിന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്വെയര് ഡെവലപ്മെന്റ് (2022 പ്രവേശനം) ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബർ 18ന് തുടങ്ങും.
പരീക്ഷഫലം
എസ്.ഡി.ഇ-ഒന്നാം വര്‍ഷ എം.എ അറബിക് ഏപ്രില്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ-നാലാം സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ്) ജനുവരി 2019 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
2022 ഏപ്രിലിലെ എസ്.ഡി.ഇ-നാലാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ്, 2023 ഏപ്രിലിലെ രണ്ടാം സെമസ്റ്റര്‍ എം.എ ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എ മള്‍ട്ടിമീഡിയ, എം.എ സോഷ്യോളജി, എം.എ മ്യൂസിക്, 2022 നവംബറിലെ മൂന്നാം സെമസ്റ്റര്‍ എം.എ മ്യൂസിക്, മൂന്നാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ്, 2021 നവംബറിലെ എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ്, 2022 നവംബറിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് എന്നീ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ടെക്നീഷ്യന് നിയമനം
കാലിക്കറ്റ് സര്‍വകലാശാല സയന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ടെക്നീഷ്യന് (മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്) നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 28. യോഗ്യതയും വിശദവിവരങ്ങളും വെബ്സൈറ്റില്‍.
ആരോഗ്യ സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ജനുവരി 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് ഡിസംബർ 26 മുതൽ ജനുവരി 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010, 2012 & 2016 സ്കീം) പരീക്ഷക്ക് ഡിസംബർ 26 മുതൽ ജനുവരി 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പ്രാക്ടിക്കൽ പരീക്ഷ
ഡിസംബർ 21, 22 തിയതികളിൽ നടക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ 21 നാരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സർവകലാശാല വാർത്തകൾ2023 ഒക്ടോബറിൽ നടന്ന മൂന്നാം വർഷ ബി.എസ്.സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2023 ഒക്ടോബറിൽ നടന്ന ഒന്നാം വർഷ എം.എസ്.സി എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടന്ന രണ്ടാം വർഷ ബി.ഒ.ടി റെഗുലർ/സപ്ലിമെന്ററി (2020 സ്കീം) പരീക്ഷാഫലം, ഒന്നാം വർഷ ബി.ഒ.ടി റെഗുലർ/സപ്ലിമെന്ററി (2020 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.

